Posted On
date_range Updated On
date_range ഇത്യോപ്യൻ ഗാർഹിക തൊഴിലാളികൾ ഉടൻ കുവൈത്തിലെത്തും
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇത്യോപ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പ്രാദേശിക ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കമ്പനികളും ഓഫിസുകളും പൂർത്തിയാക്കി. അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രത്തിന് ഇത്യോപ്യൻ പാർലമെന്റ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബാസം അൽ ഷമ്മരി പറഞ്ഞു. റിക്രൂട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.