ഷഅ്ബുൽ ബഹ്രി മേഖലയിൽ തകർന്ന കെട്ടിടം
Posted On
date_range Updated On
date_range പൊളിക്കുന്നതിനിടെ കെട്ടിടം തകർന്ന് തൊഴിലാളികൾക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷഅ്ബുൽ ബഹ്രി മേഖലയിൽ കെട്ടിടം തകർന്നു വീണു. കെട്ടിടം പൊളിക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് നിയന്ത്രണം തെറ്റി കെട്ടിടം തകർന്നത്. തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
സാൽമിയ, ഹവല്ലി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സർച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.