ജലീബിലെ സുരക്ഷിത
മല്ലാത്ത കെട്ടിടങ്ങൾ
പൊളിച്ചുമാറ്റുന്നു
Posted On
date_range Updated On
date_range ജലീബിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി
കുവൈത്ത് സിറ്റി: ജലീബിലെ 42 സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ആരംഭിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. താമസക്കാർക്കും പൊതുജനങ്ങൾക്കും അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫർവാനിയ ഗവർണറേറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്ത ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.