യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: സംഗീത പരിപാടികൾ മാറ്റിവെച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ന​ട​ക്കാ​നി​രു​ന്ന വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ന്റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് 40 ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്. രാ​ജ്യ​ത്ത് ഈ ​ആ​ഴ്ച​യും അ​ടു​ത്ത ആ​ഴ്ച​യു​മാ​യി ന​ട​ക്കാ​നി​രു​ന്ന വി​വി​ധ സം​ഗീ​ത വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് ദുഃ​ഖാ​ച​ര​ണ ഭാ​ഗ​മാ​യി മാ​റ്റി​യ​ത്.

ശൈ​ഖ് ജാ​ബി​ർ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന ബി​ഥോ​വ​ൻ ഫി​ഫ്ത്‌ സിം​ഫ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ മാ​റ്റി​വെ​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ജി.​സി.​സി ഗെ​യിം​സ് മൂ​ന്ന് ദി​വ​സ​ത്തെ ഒ​ഴി​വി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും.

Tags:    
News Summary - Death of UAE President: Musical events postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.