കുവൈത്ത് സിറ്റി: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കുവൈത്തിൽ മരിച്ചു. നെടുമങ്ങാട് കാവിൻമൂല ബതേൽ ഹൗസിൽ ഇസ്രയേൽ വിൻസെൻറ് (49) ആണ് മരിച്ചത്. ക്രോസെർ എന്ന കമ്പനിയിൽ ഇലക്ട്രീഷനായിരുന്നു. 22 വർഷത്തോളം കുവൈത്തിൽ ജോലി ചെയ്തിരുന്ന ഇസ്രയേൽ വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒന്നര മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. ഭാര്യ: ഷിജി വിൻസെൻറ്. രണ്ട് ആൺമക്കളുണ്ട്. ഞായറാഴ്ച രാവിലെ 8.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ മൃതദേഹം എത്തിക്കും. വെൽഫെയർ കേരള കുവൈത്തിെൻറ ജനസേവന വിഭാഗം ടീം വെൽഫെയറാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
നാട്ടിലെത്തിക്കുന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടിൽ എത്തിക്കാനുള്ള സംവിധാനവും ചെയ്യാൻ നാട്ടിലുള്ള ടീം വെൽഫെയർ പ്രവർത്തകർ സജ്ജരായിരിക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.