Representational Image
Posted On
date_range Updated On
date_range കുവൈത്തിൽ സർക്കാർ ജോലിക്കാർക്ക് ഫ്ലെക്സിബിൾ സമയം പ്രഖ്യാപിച്ച് സി.എസ്.സി
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ജോലിക്കാർക്ക് നാല് ഫ്ലെക്സിബിൾ സമയങ്ങൾകൂടി അനുവദിച്ചു. സിവിൽ സർവിസ് കമീഷനാണ് (സി.എസ്.സി) പുതിയ വർക്കിങ് സമയം അനുവദിച്ചത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലേക്കാണ് ജോലിസമയം പ്രഖ്യാപിച്ചത്. ഏഴു മണിക്കൂറാണ് നിലവിൽ ജോലിസമയം. രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ, 7.30 മുതൽ 2.30 വരെ, എട്ടു മുതൽ മൂന്നു വരെ, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച ഫ്ലക്സിബിൾ വർക്കിങ് സമയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.