കിരീടാവകാശി ബയാൻ കൊട്ടാരത്തിൽ വിദേശകാര്യ മന്ത്രിക്കും നയതന്ത്രജ്ഞർക്കും നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കിരീടാവകാശി മന്ത്രിക്കും നയതന്ത്രജ്ഞർക്കും സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിഷാൽ അൽഅഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ബയാൻ കൊട്ടാരത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമദ് നാസർ അൽ മുഹമ്മദ് അസ്സബാഹിനും വിദേശത്ത് പുതുതായി നിയമിതരായ രാജ്യത്തിൽനിന്നുള്ള നയതന്ത്രജ്ഞർക്കും സ്വീകരണം നൽകി.
മന്ത്രിക്കു പുറമെ ഐക്യരാഷ്ട്രസഭ ഓഫിസിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയും സ്വിസ് ഫെഡറേഷനിലെ ജനറൽ കോൺസലുമായ നാസർ അബ്ദുല്ല അൽ ഹയ്നടക്കമുള്ള ഉദ്യോഗസ്ഥരാണ് കിരീടാവകാശിയുടെ സ്വീകരണമേറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.