കുവൈത്ത് എയർപോർട്ടിൽ തിരക്കേറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറുന്നു. കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 174 വിമാനങ്ങളാണ് കുവൈത്തിലെത്തിയത്.
വേനൽക്കാല അവധിക്കു ശേഷം സ്കൂളുകൾ ആരംഭിച്ചതോടെയാണ് വിമാനത്താവളത്തിൽത്തിരക്കേറാന് പ്രധാന കാരണം. അവധിക്ക് നാട്ടിൽ പോയ കുടുംബങ്ങൾ മടങ്ങി എത്തി തുടങ്ങിയിട്ടുണ്ട്.
ഇതിനൊപ്പം വിവിധ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോയവരും തിരിച്ചെത്തുന്നുണ്ട്. ഈജിപ്തിൽ നിന്നാണ് കഴിഞ്ഞ ദിവസം കൂടുതൽ വിമാനങ്ങളെത്തിയത്. ഇവിടെ നിന്ന് 20 വിമാനങ്ങൾ എത്തി. 19 വിമാനങ്ങൾ സൗദി അറേബ്യയിൽനിന്നും 16 വിമാനങ്ങൾ ദുബൈയിൽനിന്നും 11 വിമാനങ്ങൾ തുർക്കിയയിൽ നിന്നും കുവൈത്തിലെത്തി.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ കുവൈത്ത് വിമാനത്താവളം ഏകദേശം 4.2 ദശലക്ഷം യാത്രക്കാർ ഉപയോഗപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. അതിനിടെ യാത്രക്കാർ വർധിച്ചതോടെ ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധനവും പല വിമാനക്കമ്പനികളും നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.