കുവൈത്ത് സിറ്റി: പുതിയ കെ.പി.സി.സി പ്രസിഡൻറിന് അഭിവാദ്യം അർപ്പിച്ച് കുവൈത്ത് ഒ.ഐ.സി.സി യൂത്ത് വിങ് നേതൃത്വത്തിൽ സന്തോഷസൂചകമായി കേക്ക് മുറിച്ചു.കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ എം.പിയെ പ്രഖ്യാപിച്ചത് കുവൈത്തിലെ കോൺഗ്രസ് അനുഭാവികളിലും വലിയ ആവേശമാണ് ഉണർത്തിയത്.
സന്തോഷസൂചകമായി കുവൈത്ത് ഒ.ഐ.സി.സി യൂത്ത് വിങ് നേതൃത്വത്തിൽ അബ്ബാസിയയിൽ ഒ.ഐ.സി.സി ഒാഫിസിൽ കേക്ക് മുറിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡൻറ് ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
പ്രവർത്തകരുടെ ആവേശവും വികാരവുമാണ് കെ. സുധാകരൻ എന്ന് വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു. നേതാക്കളായ അക്ബർ വയനാട്, ബത്തർ കോട്ടയം, ഇല്യാസ് പൊതുവാച്ചേരി, റസാക്ക് ചെറുതുരുത്തി, ജലിൻ തൃപ്രയാർ, ഷാനവാസ്, ഇസ്മായിൽ മലപ്പുറം, അരുൺ കൊയിലാണ്ടി, അബി അലക്സാണ്ടർ, ബോണി, ബിജി, ഷരൺ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡൻറ് ഷോബിൻ സണ്ണി സ്വാഗതവും യൂത്ത് വിങ് ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.