ശാന്തീഷ്
ഹരിദാസൻ
Posted On
date_range Updated On
date_range നിര്യാണത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഫഹാഹീൽ ഏരിയ അംഗം ശാന്തീഷ് ഹരിദാസന്റെ നിര്യാണത്തിൽ ട്രാസ്ക് അനുശോചിച്ചു.
തിങ്കളാഴ്ചയാണ് ശാന്തീഷ് ഹരിദാസൻ നാട്ടിൽ നിര്യാതനായത്. പ്രിയ അംഗത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ട്രാസ്ക് ഭാരവാഹികൾ അറിയിച്ചു. തൃശൂർ ചുണ്ടൽ സ്വദേശിയാണ് ശാന്തീഷ് ഹരിദാസൻ. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. ഭാര്യ: ഹണി. മകൻ: കാശിനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.