Posted On
date_range Updated On
date_range അച്ചടക്ക ലംഘനം നടത്തിയ പൊലീസ് സേനാംഗങ്ങൾക്ക് മാപ്പ്
കുവൈത്ത് സിറ്റി: അച്ചടക്ക ലംഘനം നടത്തിയ പൊലീസ് സേനാംഗങ്ങളെ റമദാൻ പ്രമാണിച്ച് തടങ്കലിൽ നിന്ന് മോചിപ്പിക്കും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.