Posted On
date_range Updated On
date_range തീര ശുചീകരണം: പങ്കുചേർന്ന് അമേരിക്കൻ അംബാസഡറും
കുവൈത്ത് സിറ്റി: ലോക ഭൗമ ദിനാചരണ ഭാഗമായി നടന്ന കടലോര ശുചീകരണ കാമ്പയിനിൽ കുവൈത്തിലെ യു.എസ് അംബാസഡർ ലോറൻസ് സിൽവർമാനും പങ്കെടുത്തു. തീരങ്ങളിൽ വ്യാപിച്ചുകിടന്ന പ്ലാസ്റ്റിക് കുപ്പികൾ, കീസുകൾ, പഴയ വലകൾ, മരക്കഷണങ്ങൾ ഉൾപ്പെടെ പാഴ്വസ്തുക്കളാണ് എടുത്തുമാറ്റിയത്. കുവൈത്ത് ഡൈവിങ് ടീമിെൻറ സഹകരണത്തോടെ അൻജഫ കടൽതീരമാണ് കഴിഞ്ഞദിവസം മാലിന്യമുക്തമാക്കിയത്.
പരിസര ശുചിത്വത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കുവൈത്തിലെ യുവാക്കൾ കാണിക്കുന്ന താൽപര്യത്തെ അംബാസഡർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.