Posted On
date_range Updated On
date_range 1,535 പൗരന്മാരുടെ പൗരത്വം റദ്ദാക്കും
കുവൈത്ത് സിറ്റി: അനധികൃതമായി നേടിയ 1,535 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കും. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച സുപ്രിം കമ്മിറ്റി ഇവരുടെ ഫയലുകള്‍ പരിശോധിച്ച് എടുത്ത തീരുമാന പ്രകാരമാണ് നടപടി.
1959-ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21 എ വകുപ്പുകള്‍ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. കമ്മിറ്റി തീരുമാനം അന്തിമ അനുമതിക്കായി മന്ത്രിസഭയുടെ പരിഗണനക്ക് വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.