Posted On
date_range Updated On
date_range വ്യാജ രേഖകൾ നിർമിച്ച് പൗരത്വം: പ്രതിക്ക് കഠിനതടവും പിഴയും
കുവൈത്ത് സിറ്റി : വ്യാജ രേഖകൾ നിർമിച്ച് കുവൈത്ത് പൗരത്വത്തിന് അപേക്ഷ സമർപ്പിച്ചയാൾക്ക് ഏഴ് വർഷം കഠിനതടവും 336,000 ദീനാർ പിഴയും. കുവൈത്ത് പൗരന്റെ പുത്രൻ എന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ രേഖകൾ സമർപ്പിച്ചത്. സാൽമി അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ കൈവശം ഒരു സൗദി തിരിച്ചറിയൽ കാർഡും ഒരു കുവൈത്ത് സിവിൽ തിരിച്ചറിയൽ കാർഡും കണ്ടെത്തി. സാമ്പത്തിക ബാധ്യതകളും ബാങ്ക് വായ്പകളും ഒഴിവാക്കുന്നതിനായാണ് ഇയാൾ രാജ്യം വിടാൻ ശ്രമിച്ചതെന്ന് പിന്നീട് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.