പിടികൂടിയ സിഗരറ്റുകൾ
Posted On
date_range Updated On
date_range കുവൈത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി
കുവൈത്ത് സിറ്റി: രാജ്യത്ത് വൻ സിഗരറ്റ് വേട്ട. നുവൈസീബ് തുറമുഖത്തുവെച്ച് കസ്റ്റംസാണ് രാജ്യത്തേക്ക് വന്‍തോതില്‍ സിഗരറ്റ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. പരിശോധനയില്‍ 227 സിഗരറ്റ് കാർട്ടണുകളും 14,760 പുകയില ഫ്ലേവറുകളും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് പൗരന് ഓടിച്ച സ്വകാര്യ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ പിടികൂടിയത്. പരിശോധനയിൽ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സിഗരറ്റ് കണ്ടെത്തുകയായിരുന്നു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.