Posted On
date_range Updated On
date_range സിഗരറ്റും ഷീഷ സുഗന്ധവസ്തുക്കളും പിടികൂടി
കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 425 കാർട്ടൂൺ സിഗരറ്റു കളും ഇലക്ട്രിക് ഷീഷക്കുപയോഗിക്കുന്ന 1127 കുപ്പി സുഗന്ധവസ്തുക്കളും നുവൈസിബ് കസ്റ്റംസ് അധികൃതര്‍ പിടികൂടി.
സംശയത്തെ തുടര്‍ന്ന് ഇയാളുടെ വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഒളിപ്പിച്ചനിലയിൽ സാധനങ്ങള്‍ പിടികൂടിയത്. പ്രതി അറബ് സ്വദേശിയാണ്. പിടിച്ചെടുത്ത സിഗരറ്റുകളും സുഗന്ധവസ്തുക്കളും അധികൃതര്‍ കണ്ടുകെട്ടുകയും വാഹനം ലാൻഡ് കസ്റ്റംസ് വകുപ്പിന് കൈമാറുകയും ചെയ്തുവെന്ന് നുവൈസിബ് തുറമുഖം മേധാവി ബിലാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.