ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത ട്രാക്ക് അംഗങ്ങൾ
Posted On
date_range Updated On
date_range ട്രാക്ക് ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ചു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖൈറാൻ റിസോർട്ടിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു. പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി. ബിനു, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറി ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗാനമേള, കലാകായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.