നാസർ അൽ സുമൈത് ഡോ.മുഹമ്മദ് അൽ വാസ്മി
Posted On
date_range Updated On
date_range മന്ത്രിസഭയിൽ മാറ്റം
കുവൈത്ത് സിറ്റി: മന്ത്രിസഭയിൽ അഴിച്ചുപണി. ഡോ. മുഹമ്മദ് അൽ വാസ്മിയെ ഔഖാഫ് (എൻഡോവ്മെന്റ്), ഇസ്ലാമിക കാര്യങ്ങളുടെ മന്ത്രിയായും നാസർ അൽ സുമൈതിനെ നീതിന്യായ മന്ത്രിയായും നിയമിച്ചു.
ഇതുസംബന്ധിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവ് പുറത്തിറക്കിയതിന് പിറകെ തിങ്കളാഴ്ച നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അമീറിന് മുമ്പാകെ ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹും മുതിർന്ന സ്ഥാനങ്ങൾ വഹിക്കുന്ന അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.