കുവൈത്ത് സിറ്റി: കൊയിലാണ്ടി സി.എച്ച് സെൻറർ ദിനേന നൽകുന്ന നോമ്പുതുറ-അത്താഴ ഫണ്ടിലേക്ക് കുവൈത്ത് ചാപ്റ്ററിെൻറ ധനസഹായം കൈമാറി.
സി.എച്ച് സെൻറർ ഓഫിസിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി അംഗം പി.വി. ഇബ്രാഹിം കൊയിലാണ്ടി സി.എച്ച് സെൻറർ വളൻറിയർ ലീഡർ ഹാരിഫ് മമ്മൂക്കാസിന് ഫണ്ട് കൈമാറി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂടെ നിൽക്കുന്നവരുമടക്കം ഇരുനൂറോളം പേർക്കാണ് ദിവസവും നോമ്പുതുറയും അത്താഴവും ഒരുക്കുന്നത്. മുസ്ലിം ലീഗ് നേതാക്കളും സി.എച്ച് സെൻറർ വളൻറിയർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.