Posted On
date_range Updated On
date_range സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകളും മയക്കുമരുന്നും പിടികൂടി
കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം കുവൈത്ത് സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽനിന്ന് മൊബൈൽ ഫോണുകളും മയക്കുമരുന്ന് ഉൽപന്നവും കണ്ടെടുത്തു. വിവിധ സെല്ലുകളിൽനിന്നായി 1056 മൊബൈൽ ഫോണുകളും 301 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്. ആൻറി നാർക്കോട്ടിക് വിഭാഗവും ജയിൽ സുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശോധന പൂർത്തിയാക്കിയത്. ജയിലിലേക്ക് നിരോധിത വസ്തുക്കൾ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തടവുകാരെ ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.