Posted On
date_range Updated On
date_range വാഹനം കൂട്ടിയിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡിലെ പാലത്തിൽ നിന്ന് വാഹനം കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. മരണപ്പെട്ടയാളെ ഫോറൻസിക്ക് വിഭാഗത്തിലേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മാറ്റി. വൈകാതെ വാഹനം റോഡിൽ നിന്ന് മാറ്റുകയും ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.