Posted On
date_range Updated On
date_range കെ.ഇ.എ -ബി.ഡി.കെ രക്തദാന ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: മൻഗഫിൽ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട കാസർകോട് സ്വദേശികളായ കേളു പൊന്മലേരി, രജ്ഞിത്ത് കുണ്ടടുക്കം എന്നിവരോടുള്ള ആദരസൂചകമായി കെ.ഇ.എ ഫഹാഹീൽ ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതൽ വൈകീട്ട് അഞ്ചു വരെ ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ഡോ. ജയലളിത ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 66456869,90041663 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.