പി.ഡി.എ-ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പിൽ അംഗങ്ങൾ
പി.ഡി.എ-ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷൻ (പി.ഡി.എ) കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ) സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ഡി.എ കുവൈത്ത് പ്രസിഡന്റ് ലാലു ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, ഭാരവാഹികളായ റജീന ലത്തീഫ്, ലാജി ഐസക്, ബി.ഡി.കെ ഭാരവാഹികളായ ജിതിൻ ജോസ്, മനോജ് മാവേലിക്കര എന്നിവർ സംസാരിച്ചു. നിമീഷ് കാവാലം സ്വാഗതവും ബിജി മുരളി നന്ദിയും പറഞ്ഞു.
ചിഞ്ചു ചാക്കോ, ചാൾസ് പി.ജോർജ്, ബോബി ലാജി, ബെന്നി ജോർജ്, എബി അത്തിക്കയം, എം.എ. ലത്തീഫ്, ഷൈറ്റസ് തോമസ്, മാത്യു ഫിലിപ്പ്, നെവിൻ ജോസ്, ബിജു മാത്യു, അനീഷ് തോമസ് എന്നിവർ നേതൃത്വം നൽകി. കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.ഡി.കെ എയ്ഞ്ചൽസ് വിങ് കോഓഡിനേറ്ററും പി.ഡി.എ അംഗവുമായ യമുന രഘുപാലിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.