Posted On
date_range Updated On
date_range ബി.ഡി.കെ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് രക്തദാന ക്യാമ്പ് നടത്തുന്നു. അദാൻ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു വരെയാണ് ക്യാമ്പ്.
കുവൈത്ത് ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി നടത്തുന്ന ക്യാമ്പ്, രക്തദാനം നടത്തണമെന്ന് ആഗ്രഹിക്കുകയും അതിന് കഴിയാതെ വിടപറയുകയും ചെയ്ത വിനോദിന്റെ സ്മരണാർഥമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാനത്തിന് താൽപര്യമുള്ളവർ 69302536, 99164260, 66409969 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. രക്തദാതാക്കൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.