Posted On
date_range Updated On
date_range ബംഗ്ലാദേശ് പ്രക്ഷോഭം: കുവൈത്ത് എയർവേസ് ധാക്ക സർവിസ് റദ്ദാക്കി
കുവൈത്ത് സിറ്റി: പ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് എയർവേസ് ധാക്ക സർവിസുകൾ റദ്ദാക്കി. ധാക്കയിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതായി കുവൈത്ത് എയർവേസ് അറിയിച്ചു.
സുരക്ഷ സാഹചര്യം പരിശോധിച്ച് തുടർ സർവിസുകളുടെ കാര്യം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി. സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ച ബംഗ്ലാദേശിൽ തിങ്കളാഴ്ച വിദ്യാർഥി പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.