കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന്​ അ​മീ​ർ

കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ കു​വൈ​ത്ത്​ നി​വാ​സി​ക​ൾ​ക്ക്​ ​ബ​ലി പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. ഈ ​ആ​ഘോ​ഷ​വേ​ള സ​ന്തോ​ഷ​ക​ര​മാ​ക​ട്ടെ എ​ന്നും അ​റ​ബ്, മു​സ്​​ലിം ലോ​ക​ത്തും ലോ​ക​ത്തി​നാ​കെ​യും സ​മാ​ധാ​ന​വും ക്ഷേ​മ​വും ഉ​ണ്ടാ​ക​​ട്ടെ എ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു.

കോ​വി​ഡി​​ന്‍റെ ഭീ​തി ഒ​ഴി​ഞ്ഞ്​ സ​മാ​ധാ​ന​പ​ര​മാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ദൈ​വ​ത്തി​ന്​ സ്​​തു​തി അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും എ​ല്ലാ കാ​ലു​ഷ്യ​ങ്ങ​ളും അ​വ​സാ​നി​ച്ച്​ ലോ​ക​മാ​കെ സു​ര​ക്ഷി​ത​ത്വം നി​റ​യ​​ട്ടെ എ​ന്നും അ​മീ​ർ പെ​രു​ന്നാ​ൾ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ന്ന​ത നേ​തൃ​ത്വം അ​മീ​റി​ന് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. അ​മീ​ർ വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രും പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു.

Tags:    
News Summary - Bali perunnal: Ameer congratulated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.