Posted On
date_range Updated On
date_range ബഹ്റൈൻ മന്ത്രി കുവൈത്തിൽ; ഉന്നത കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ബഹ്റൈൻ ടെലികമ്യൂണിക്കേഷൻ, ഗതാഗത മന്ത്രി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും പ്രതിനിധി സംഘവും കുവൈത്തിലെത്തി.അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുമായി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ കൂടികാഴ്ചകൾ നടത്തി.കുവൈത്തും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തൽ, പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ എന്നിവ കൂടികാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.