Posted On
date_range Updated On
date_range കുവൈത്ത് എയർവേസിൽ 24 മണിക്കൂർ മുമ്പ് ബാഗേജ് ചെക്കിൻ ചെയ്യാം
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിൽ ബാഗേജ് ചെക്കിൻ നേരത്തെ നടത്താൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിച്ചു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ ചെക്കിൻ ചെയ്യാനും ബാഗേജ് ഭാരം നോക്കാനും കഴിയും.
നാലാം ടെർമിനലിലെ പാസഞ്ചർ രജിസ്ട്രേഷൻ ഭാഗത്തെ തിരക്ക് കുറക്കാൻ ഇത് സഹായിക്കും. കുവൈത്ത് എയർവേസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഇൗസ അൽ ഹദ്ദാദ് അറിയിച്ചതാണിത്. നേരത്തെ ഉണ്ടായിരുന്ന സൗകര്യം താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.