സ്മാ​ഷ് സീ​സ​ൺ 2 - ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം എം.​സി.​വൈ.​എം കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​ട്ടാ​യ്മ​യാ​യ കെ.​എം.​ആ​ർ.​എ​മ്മി​ന്റെ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ എം.​സി.​വൈ.​എം-കെ.​എം.​ആ​ർ.​എം കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്മാ​ഷ് സീ​സ​ൺ 2-ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം എം.​സി.​വൈ.​എം കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നി​ർ​വ​ഹി​ച്ചു.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ജോ​സ​ഫ്. കെ. ​ഡാ​നി​യേ​ൽ ടൂ​ർ​ണ​മെ​ന്റ് വി​ഡി​യോ റി​ലീ​സി​ങ് നി​ർ​വ​ഹി​ച്ചു. ഇ​ന്റ​ർ കെ.​എം.​ആ​ർ.​എം, ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, അ​ഡ്വാ​ൻ​സ്ഡ്, പ്ര​ഫ​ഷ​ന​ൽ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ 2022 ഒ​ക്ടോ​ബ​ർ 28ന് ​അ​ഹ​മ്മ​ദി ഐ ​സ്മാ​ഷ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ, എം.​സി.​വൈ.​എം പ്ര​സി​ഡ​ന്റ്‌ നോ​ബി​ൻ ഫി​ലി​പ്പ്, എം.​സി.​വൈ.​എം ട്ര​ഷ​റ​ർ ഫി​നോ മാ​ത്യു പാ​ട്രി​ക്, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ബി​റ്റു എ​ബ്ര​ഹാം, ടൂ​ർ​ണ​മെ​ന്റ് മാ​നേ​ജ​ർ റി​ജോ വി. ​ജോ​ർ​ജ്, ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ജു​ബി ജോ​ർ​ജ്, എം.​സി.​വൈ.​എം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 94090920, 50454927 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Badminton Tournament Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.