കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫവാസ് കാട്ടൊടി ആയിഷക്ക് സ്വർണപതക്കം നൽകി ആദരിക്കുന്നു
Posted On
date_range Updated On
date_range ആയിഷക്ക് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സ്വർണപ്പതക്കം നൽകി
കുവൈത്ത് സിറ്റി: മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ ഒ.ബി.സി വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 12ാം റാങ്കും നേടിയ കൊയിലാണ്ടി മണ്ഡലത്തിലെ ആയിഷയെ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്വർണപ്പതക്കം നൽകി ആദരിച്ചു.
മണ്ഡലം സെക്രട്ടറി ഫവാസ് കാട്ടൊടി സ്വർണപതക്കം നൽകി.മുൻ നാഷനൽ സെക്രട്ടറി ബഷീർ മേലടി, അബ്ദുറഹ്മാൻ വർദ് എന്നിവർ മെമെേൻറാ നൽകി.കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കോഓഡിനേറ്റർ അമേത്ത് കുഞ്ഞമ്മദ്, കെ.എം.സി.സി നേതാക്കളായ സാദിഖ്, ഷാനവാസ്, കരീം, ഗഫൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.