ജോയ്​സ്​ സിബി ജോർജി​െൻറ ചിത്ര പ്രദർശനം സെപ്​റ്റംബർ 20 മുതൽ

കുവൈത്ത്​ സിറ്റി: പ്രമുഖ കലാകാരിയും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജി​െൻറ പത്​നിയുമായ ജോയ്​സ്​ സിബി ജോർജി​െൻറ ചിത്ര പ്രദർശനം സെപ്​റ്റംബർ 20 മുതൽ 30 വരെ ഹവല്ലി അൽ മുഅ്​തസിം സ്​ട്രീറ്റിൽ കുവൈത്ത്​ ആർട്​സ്​ അസോസിയേഷൻ ഹാളിൽ നടക്കും. വൈകീട്ട്​ അഞ്ചുമുതൽ രാത്രി ഒമ്പത്​ വരെയാണ്​ പ്രദർശനം. സെപ്​റ്റംബർ 20ന്​ രാത്രി 7.30ന്​ നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്​തികളും കലാകാരന്മാരും സംബന്ധിക്കും. ഇന്ത്യ, കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60 വാർഷികാഘോഷ ഭാഗമായി 'Glimpses of Timeless India' പ്രമേയത്തിലാണ്​ ചിത്ര പ്രദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.