പിടിച്ചെടുത്ത ആയുധങ്ങളും മയക്കുമരുന്നും
Posted On
date_range Updated On
date_range മയക്കുമരുന്നും ആയുധങ്ങളുമായി പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്നും ആയുധങ്ങളുമായി ഒരാളെ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ലോക്കൽ കൺട്രോൾ ഡിപ്പാർട്മെന്റ് പിടികൂടി.
200 ഗ്രാം ഹഷീഷ്, നിരോധിത ഗുളികകൾ, ഷാബു, വിവിധതരം തോക്കുകൾ, വെടിമരുന്ന് എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് വ്യാപാരികൾക്കും ഡീലർമാർക്കുമെതിരായ സുരക്ഷ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.