അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഡിസ്കസ്ത്രോയിൽ സ്വർണം നേടിയ കുവൈത്തിെൻറ ഇൗസ അൽ സൻകാവി
അറബ് അത്ലറ്റിക്സ്: കുവൈത്തിന് രണ്ടു സ്വർണം ഉൾപ്പെടെ അഞ്ചു മെഡൽ
കുവൈത്ത് സിറ്റി: തുനീഷ്യയിൽ നടന്ന അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിൽ അഞ്ചു മെഡൽ. രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കുവൈത്ത് നേടിയത്. അവസാനദിവസം കുവൈത്തിെൻറ ഇൗസ അൽ സൻകാവി ഡിസ്കസ്ത്രോയിൽ സ്വർണം നേടി.
നേരത്തെ 110 മീറ്റർ ഹർഡിൽസിൽ യഅഖൂബ് അൽ യൂഹ സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 400 മീറ്റർ റിലേയിൽ ടീം വെള്ളിയും വനിതകളുടെ ഹെപ്റ്റാത്തലനിൽ സൽസബീൽ അൽ യാസിർ വെങ്കലവും നേടി. ഷോട്ട്പുട്ടിൽ ഇബ്രാഹിം അൽ ഫാദിൽ നേടിയ വെങ്കലം കൂടിയാണ് കുവൈത്തിെൻറ മെഡൽ പട്ടികയിലുള്ളത്.
20 രാജ്യങ്ങളിൽനിന്ന് 400ഒാളം അത്ലറ്റുകളാണ് മാറ്റുരച്ചത്. പത്ത് സ്വർണവും ഒമ്പത് വെള്ളിയും 12 വെള്ളിയും നേടിയ മൊറോകോ ആണ് കിരീടം നേടിയത്. ഏഴ് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടിയ തുനീഷ്യ രണ്ടാമതും ആറ് സ്വർണവും ഏഴ് വെള്ളിയും എട്ട് വെങ്കലവും നേടിയ അൾജീരിയ മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.