Posted On
date_range Updated On
date_range ഗാർഹികത്തൊഴിലാളി ഒാഫിസിൽ എംബസി ജീവനക്കാരൻ സഹായത്തിനുണ്ടാകും
കുവൈത്ത് സിറ്റി: റുമൈതിയയിലെ ഗാർഹികത്തൊഴിലാളി ഒാഫിസിൽ ഇനി എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ഇന്ത്യൻ എംബസി ജീവനക്കാരൻ സഹായത്തിനുണ്ടാകും.
പരാതി നൽകാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന ഇന്ത്യക്കാരെ സഹായിക്കാനാണ് ഇത്. അറബി ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന എംബസി പ്രതിനിധിക്ക് കുവൈത്ത് അധികൃതരുമായി ഇടപെടുന്നതിന് ഇന്ത്യൻ ഗാർഹികത്തൊഴിലാളികളെ സഹായിക്കാൻ കഴിയും.പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ എംബസി പ്രതിനിധി റുമൈതിയയിൽ ഉണ്ടാകും.965 65501769 എന്ന വാട്പ്ആപ് നമ്പറിൽ ഇൗ സമയത്ത് ബന്ധപ്പെടാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.