Posted On
date_range Updated On
date_range കെനിയൻ പ്രസിഡൻറിെൻറ ദൂതൻ അമീറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കെനിയൻ പ്രസിഡൻറിെൻറ ദൂതൻ റഫാഈൽ തോജോ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ്, അമീരി ദീവാനി ഉപദേഷ്ടാവ് മുഹമ്മദ് സൈഫുല്ല ശറാർ എന്നിവരും സംബന്ധിച്ചു. കെനിയൻ പ്രസിഡൻറിെൻറ കത്ത് ദൂതൻ അമീറിന് കൈമാറി. ഇരുരാജ്യങ്ങൾക്കുമിടയിലെ സുഹൃദ്ബന്ധം കൂടുതൽ മേഖലയിലേക്ക് വിപുലീകരിക്കേണ്ടതിെൻറ ആവശ്യം ഇരുവരും എടുത്തുപറഞ്ഞു. ഇതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.