Posted On
date_range Updated On
date_range അമീർ കപ്പ് ഫുട്ബാൾ ഫൈനൽ മത്സരം മാറ്റി
കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബാൾ ഫൈനൽ മത്സരം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) അറിയിച്ചു.
അൽ അറബിയും കുവൈത്ത് സ്പോർട്സ് ക്ലബും തമ്മിലായിരുന്നു ഫൈനൽ. ഈ മത്സരം നാളെ നടക്കില്ലെന്നും അധികൃതരുമായി ഏകോപിപ്പിച്ച് പിന്നീട് നടത്തുമെന്നും കെ.എഫ്.എ പ്രസ്താവനയിൽ സൂചിപ്പിച്ചു. ഫുട്ബാൾ ആരാധകരുടെയും പങ്കെടുക്കുന്ന ടീമുകളുടെയും പിന്തുണക്ക് കെ.എഫ്.എ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.