അലി സബാഹ് അൽ സാലിം ഡയാലിസിസ് സെന്റർ
Posted On
date_range Updated On
date_range അലി സബാഹ് അൽ സാലിം ഡയാലിസിസ് സെന്റർ തുറന്നു
കുവൈത്ത് സിറ്റി: അലി സബാഹ് അൽ സാലിം ഡയാലിസിസ് സെന്റർ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. അദാൻ ഹോസ്പിറ്റലുമായി അഫിലിയേറ്റ് ചെയ്ത കേന്ദ്രത്തിൽ ദിവസം 10 കിടക്കകളിലായി 60 രോഗികൾക്ക് സേവനം നൽകാൻ കഴിയും. പുതിയ ഡയാലിസിസ് സെന്റർ പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതൽ പേർക്ക് ഡയാലിസിസ് സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ പേർക്ക് എളുപ്പത്തിൽ സേവനങ്ങൾ നൽകുന്നതിനായി സബാഹ് അൽ അഹമ്മദ്, അൽഅദാൻ എന്നിവിടങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.