ഫാത്തിമ സോനു, സമീറ മുനീർ, നാസിയ മൊയ്തീൻ
Posted On
date_range Updated On
date_range ഐവ റമദാൻ ഹിഫ്ള് മത്സരം
കുവൈത്ത് സിറ്റി: ഐവ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അബ്ബാസിയ ഏരിയ റമദാൻ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു. സൂറത്തുൽ മുൽക് അടിസ്ഥാനമാക്കി ഓൺലൈനായി നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ഫാത്തിമ സോനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമീറ മുനീർ രണ്ടാം സ്ഥാനവും നാസിയ മൊയ്ദീൻ മൂന്നാം സ്ഥാനവും നേടി. റസിയ ഷൗക്കത്ത്, ജൗഹറ മിറാഷ്, എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി. ഷബാന, സബീന എന്നിവരായിരുന്നു വിധികർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.