കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ അ​ഡ്വ. സ​ജി ജോ​സ​ഫ് എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

വ​ർ​ഗീ​യ ഫാ​ഷി​സ​ത്തി​നെ​തി​രെ ജ​നാ​ധി​പ​ത്യ ചേ​രി ഒ​ന്നി​ക്ക​ണം -അ​ഡ്വ. സ​ജി ജോ​സ​ഫ് എം.​എ​ൽ.​എ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തെ ത​ക​ര്‍ക്കാ​നും അ​തി​ന്മേ​ല്‍ വ​ര്‍ഗീ​യ​ത​യു​ടെ​യും മ​ത വി​ദ്വേ​ഷ​ത്തി​ന്റെ​യും ക​രി​പു​ര​ട്ടാ​നും ക​പ​ട ദേ​ശീ​യ​ത വ​ള​ര്‍ത്തി​ക്കൊ​ണ്ടു​വ​രാ​നു​മാ​ണ് കേ​ന്ദ്ര ഭ​ര​ണ​വും അ​വ​ര്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന സം​ഘ്പ​രി​വാ​റും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ഡ്വ. സ​ജി ജോ​സ​ഫ് എം.​എ​ൽ.​എ. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ ചേ​രി ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ.​ഐ.​സി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി സം​സാ​രി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Adv Saji Joseph MLA against fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.