അക്യുപങ്ചര്‍ ചികിത്സരീതികളെക്കുറിച്ച് ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷുഐബ് രിയാലു സംസാരിക്കുന്നു
ജിദ്ദ: പ്രാചീന ചൈനീസ് ചികിത്സരീതികളില്‍ ഒന്നായ അക്യുപങ്ചര്‍ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ബദല്‍ ചികിത്സരീതിയാണെന്ന് പ്രശസ്ത അക്യുപങ്ചര്‍ വിദഗ്ധന്‍ ഷുഐബ് രിയാലു പറഞ്ഞു.
ഹ്രസ്വസന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ശറഫിയ്യ ഇംപീരിയല്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മരുന്നു കഴിക്കാതെ ജീവിക്കുകയാണ് പ്രധാനം. മരുന്നില്ലാതെ എല്ലാ രോഗവും അക്യുപങ്ചര്‍ ചികിത്സ രീതിയിലുടെ ഭേദപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശക്കുമ്പോള്‍ മാത്രം തിന്നുക, ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക, ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുക, നേരത്തേ ഉറങ്ങുക എന്നിവ ജീവിതത്തില്‍ പാലിക്കേണ്ട സുപ്രധാന നിയമങ്ങളാണ്. സദസ്യര്‍ തങ്ങളുടെ അക്യുപങ്ചര്‍ ചികിത്സയിലൂടെ ലഭിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു. പരിപാടി അമീര്‍ ചെറുകോട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ഹാഫിസ് സല്‍മാന്‍ മുഹമ്മദ് സ്വാഗതവും റുക്സാന തൈകാടന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.