പഴക്കടയിൽ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മൂന്ന് വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. രണ്ട് വസ്ത്ര സ്ഥാപനങ്ങൾ, ഫർവാനിയ മാർക്കറ്റിലെ ഒരു സ്റ്റോർ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയമങ്ങളും തീരുമാനങ്ങളും ഇവർ പാലിച്ചില്ലെന്ന് പരിശോധന സംഘം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ നടപടികൾ പൂർത്തീകരിച്ചുവരികയാണ്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.