Posted On
date_range Updated On
date_range ദേശീയപതാകയെ അപമാനിച്ചവർക്കെതിരെ നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് പതാകയെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹാണ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. വിഷയം ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
കുവൈത്ത് പതാകയെ അപമാനിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ചിലർ പോസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.