കെട്ടിടത്തിലുണ്ടായ തീ അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേനാംഗങ്ങൾ
Posted On
date_range Updated On
date_range ഖൈത്താനിൽ കെട്ടിടത്തിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഖൈത്താനിൽ കെട്ടിടത്തിൽ തീപിടിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദും അപകടസ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീപിടിത്തത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.