Posted On
date_range Updated On
date_range കുവൈത്തിൽ 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ 7208 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 47 ആയി. 85 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. ഇതുവരെ രോഗമുക്തരായവർ 2466 പേരാണ്. ബാക്കി 4695 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 91 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കാപിറ്റൽ ഗവർണറേറ്റിൽ 109, ഹവല്ലി ഗവർണറേറ്റിൽ 147, അഹ്മദിയിൽ 112, ഫർവാനിയയിൽ 207, ജഹ്റ ഗവർണറേറ്റിൽ 66 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.