ഫർവാനിയയിൽ അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range 59 വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിച്ച നിലയിൽ കണ്ടതുമായ 59 വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. റബീഹ്, അന്തലൂസ്, ഫർവാനിയ, ഖൈത്താൻ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഫർവാനിയ മുനിസിപ്പാലിറ്റി റോഡ് ക്ലീനിങ് ആൻഡ് വർക്സ് വകുപ്പ് മേധാവി സഅദ് അൽ ഖുറൈൻജിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.