കുവൈത്ത് സിറ്റി: കുവൈത്തിൽ രാജ്യവ്യാപകമായ ട്രാഫിക് സുരക്ഷ പരിശോധനയിൽ 51 പേർ അറസ്റ്റിൽ. ജൂൺ എട്ട് മുതൽ പതിനാല് വരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ പരിശോധനയിൽ 19,938 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
119 വാഹനങ്ങളും 21 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 46 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 27 പേർ താമസ നിയമ ലംഘകരാണ്. 11 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആയിരത്തിലധികം റോഡ് അപകടങ്ങൾ കൈകാര്യം ചെയ്തതായും ഇതിൽ 150 അപകടങ്ങളിൽ പരിക്കുകൾ ഉണ്ടായതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.