Posted On
date_range Updated On
date_range പെരുന്നാൾ അവധിയിൽ 47 ആരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കും
കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിവസങ്ങളിലും രാജ്യത്ത് 47 ആരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ ഹെൽത്ത് ക്ലിനിക്കുകളിൽ മുഴുവന്‍ സമയവും ആരോഗ്യ സേവനം ലഭ്യമാകും.
ക്യാപിറ്റൽ , ഹവല്ലി ഹെൽത്ത് സോണില്‍ ആറു ക്ലിനിക്കുകളും ഫർവാനിയ ഹെൽത്ത് സോണില്‍ ഒമ്പതു ക്ലിനിക്കുകളും അഹ്മദി ഹെൽത്ത് സോണില്‍ 12 ക്ലിനിക്കുകളും 24 മണിക്കൂർ പ്രവർത്തിക്കും. അവധിക്കാലത്തും പൊതുജനങ്ങൾക്ക് അവശ്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.