സൽമി അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച സിഗരറ്റ് ശേഖരം
Posted On
date_range Updated On
date_range 38000 പാക്കറ്റ് സിഗരറ്റ് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 38000 പാക്കറ്റ് സിഗരറ്റ് പിടികൂടി. രണ്ട് ട്രക്കുകളിലായി 38000 പാക്കറ്റ് സിഗരറ്റും വൻതോതിൽ ഇലക്ട്രോണിക് സിഗരറ്റ് ഫ്ലേവറുമാണ് സൽമി അതിർത്തി ചെക്ക്പോസ്റ്റിൽ പിടികൂടിയത്. ട്രക്ക് ഡ്രൈവർമാരായ രണ്ട് ഇൗജിപ്ത് പൗരന്മാരെ അറസ്റ്റ് ചെയ്തു.
തദ്ദേശീയ വിപണിയിൽനിന്ന് വൻതോതിൽ രണ്ട് ഇൗജിപ്തുകാർ സിഗരറ്റ് വാങ്ങിക്കൂട്ടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിലായിരുന്നു. പ്രത്യേകമായി സംവിധാനിച്ച ട്രക്കുകളിലാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചത്. പ്രതികളെയും തൊണ്ടിമുതലും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.