Posted On
date_range Updated On
date_range ചക്രത്തിനുള്ളിൽ ഒളിപ്പിച്ച 23 കിലോ ഹഷീഷ് പിടികൂടി
കുവൈത്ത് സിറ്റി: ടയറിനുള്ളിൽ ഒളിപ്പിച്ച 23 കിലോ ഹഷീഷ് പിടികൂടി. സൗദിയിൽനിന്ന് വന്ന വാഹനത്തിെൻറ ചക്രത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിഫലമാക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തുറമുഖ കാര്യ ഉപമേധാവി സുലൈമാൻ അൽ ഫഹദിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ജാഗ്രതയിലായിരുന്നു. സൂചനയനുസരിച്ച ലക്ഷണങ്ങൾ കൃത്യമായി വന്നതോടെ അധികൃതർ വാഹനത്തിെൻറ ചക്രം ഉൗരി പരിശോധിക്കുകയായിരുന്നു. കുവൈത്ത് പൗരനായ പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.