Posted On
date_range Updated On
date_range ജോര്‍ഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇന്ന് കുവൈത്തില്‍
കുവൈത്ത് സിറ്റി: ജോര്‍ഡന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈന്‍ രണ്ടാമന്‍ ഹ്രസ്വസന്ദര്‍ശനത്തിന് തിങ്കളാഴ്ച കുവൈത്തിലത്തെും. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും ഭരണകുടുംബത്തിനും റമദാന്‍ ആശംസ അറിയിക്കുകയാണ് അബ്ദുല്ല രാജാവിന്‍െറ സന്ദര്‍ശന ലക്ഷ്യം. സന്ദര്‍ശനത്തിനിടെ അമീറിനു പുറമെ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരുള്‍പ്പെടെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.